ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്; മുല്ലപ്പള്ളി രാമചന്ദ്രൻ

ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്; മുല്ലപ്പള്ളി രാമചന്ദ്രൻ

പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.. പ്രവാസികളെ സഹായിക്കാനുള്ള തീരുമാനവുമായി കോൺഗ്രസ് മുന്നോട്ടുവന്നപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു

മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് അത് ചേരുമായിരിക്കും. എന്നാൽ അദ്ദേഹമിപ്പോൾ മുഖ്യമന്ത്രിയാണ്. പരിഹാസത്തോടെ സംസാരിക്കാമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

സായാഹ്ന പത്ര സമ്മേളനത്തിൽ ആരെയാണ് രാഷ്ട്രീയമായി അക്രമിക്കേണ്ടതെന്ന തികഞ്ഞ തയ്യാറെടുപ്പോടെയാണ് മുഖ്യമന്ത്രി വരുന്നത്. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയെ കുറിച്ച് ഓർക്കണം. മഹാരഥൻമാരായ നിരവധി മുഖ്യമന്ത്രിമാർ ഇരുന്ന കസേരയാണതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

Share this story