പ്രവാസികളുടെ മടക്കം, പരീക്ഷ നടത്തിപ്പ്; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

പ്രവാസികളുടെ മടക്കം, പരീക്ഷ നടത്തിപ്പ്; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

പ്രവാസികളെ തിരിച്ചെത്തിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും. മടങ്ങിയെത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും

കൊവിഡ് പരിശോധനയില്ലാതെ വിദേശങ്ങളിൽ നിന്നും പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ആശങ്ക സംസ്ഥാനം കേന്ദ്രത്തെ വീണ്ടുമറിയിക്കും. നാളെ മുതലാണ് കേരളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ മടങ്ങി എത്തുന്നത്.

പ്രവാസികളുടെ മടങ്ങി വരവിന് പുറമെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടങ്ങി വരവ് സംബന്ധിച്ച നടപടികളും യോഗം ചർച്ച ചെയ്യും. മാറ്റി വെച്ച എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പും ചർച്ചയായേക്കും.

ഈ മാസം 21 മുതലോ 26 മുതലോ പരീക്ഷകൾ തുടങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിന്റെ പരിഗണനയിൽ വരും.

Share this story