അദ്ദേഹത്തിന് വ്യക്തത വരുത്താൻ ഞാൻ അശക്തനാണ്; ഒരുകാലത്തും വ്യക്തതയുണ്ടാകില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്: ചെന്നിത്തലക്ക് മറുപടി

അദ്ദേഹത്തിന് വ്യക്തത വരുത്താൻ ഞാൻ അശക്തനാണ്; ഒരുകാലത്തും വ്യക്തതയുണ്ടാകില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്: ചെന്നിത്തലക്ക് മറുപടി

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും പ്രവാസികളുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ വ്യക്തതയില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനവും കേന്ദ്രവും നൽകുന്ന വിവരങ്ങൾക്ക് വ്യക്തതയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വ്യക്തതയുണ്ടാക്കാനല്ല താനിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

നാടിന് വ്യക്തതയുണ്ടാക്കാനാണ് തന്റെ ശ്രമം. അദ്ദേഹത്തിനൊക്കെ വ്യക്തതയുണ്ടാക്കാൻ ഞാൻ അശക്തനാണ്. ഒരു കാലത്തും വ്യക്തതയുണ്ടാകില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് കോടതിയിൽ തിരിച്ചടി നേരിടുന്നത് നോക്കിയിരിക്കുകയല്ല സർക്കാരിന്റെ പണിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

സാലറി കട്ട് ഓർഡിനൻസിൽ ഹൈക്കോടതിയിൽ പോയ പ്രതിപക്ഷത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇതുസംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സർക്കാരിന്റെ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നു. അത് നാടിന് വേണ്ടി സ്വീകരിക്കുന്ന നടപടിയാണ്. അത് നിയമസംവിധാനം കൂടി അംഗീകരിക്കുന്ന നില വന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story