വ്യാഴാഴ്ച ദോഹയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തില്ല; ഷെഡ്യൂളുകൾ മാറി

വ്യാഴാഴ്ച ദോഹയിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തില്ല; ഷെഡ്യൂളുകൾ മാറി

പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി വ്യാഴാഴ്ച ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റം. വ്യാഴാഴ്ച രാത്രി പത്തരയോടെ എത്തേണ്ട വിമാനം ശനിയാഴ്ചത്തേക്കാണ് മാറ്റിയത്.

ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം. വിമാനങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യപരിശോധനകൾ കേന്ദ്രസർക്കാർ കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച മറ്റ് വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നേക്കും

കേരളത്തിലേക്ക് വ്യാഴാഴ്ച എയർ ഇന്ത്യ മൂന്ന് സർവീസുകൾ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അബൂദബി കൊച്ചി വിമാനം രാത്രി 9.40നും ദുബൈ കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരും. ദോഹ-കൊച്ചി വിമാനമാണ് ഇപ്പോൾ റദ്ദാക്കിയത്.

വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഓരോ വിമാനത്തിലും 200 യാത്രക്കാരെ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ പരമാവധി 160 പേരെയാകും കൊണ്ടുവരികയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്‌

Share this story