അന്തർ ജില്ലാ യാത്രകൾക്ക് പാസ് അനുവദിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

അന്തർ ജില്ലാ യാത്രകൾക്ക് പാസ് അനുവദിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

അന്തർ ജില്ല യാത്രകൾക്കായി പാസ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്.

അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് സ്‌റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

വാളയാറിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ തിരക്ക് നീക്കാൻ പരിശോധന വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യം കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു

ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ലംഘനവും ജാഗ്രതയില്ലായ്മയും ഇപ്പോഴും പ്രകടമാകുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ ലോക്ക് ഡൗൺ ലംഘനം കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസ് കർക്കശ നടപടികളെടുക്കുമ്പോൾ പരാതി വരുന്നത് സ്വാഭാവികമാണ്. എന്നാൽ പോലീസിനെ അത്തരമൊരു നിലപാടിലേക്ക് എത്തിക്കാതെ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this story