തമിഴ്‌നാട്ടിൽ നിന്നുമെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ്; കോട്ടയത്ത് പത്ത് പേർ നിരീക്ഷണത്തിൽ

Share with your friends

തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയത്ത് ഇയാളുമായി സമ്പർക്കത്തിൽ വന്ന പത്ത് പേരെ നിരീക്ഷണത്തിലാക്കി. മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറിയുടെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ മുട്ടയെത്തിച്ച മൂന്ന് കടകൾ അടപ്പിച്ചു

നാമക്കലിൽ നിന്ന് മൂന്നാം തീയതിയാണ് ഡ്രൈവർ ലോറിയുമായി കോട്ടയത്ത് എത്തിയത്. നാലിന് ഇയാൾ തിരികെ പോയി. എന്നാൽ വെണ്ടന്നൂർ ചെക് പോസ്റ്റിൽ ശേഖരിച്ച സാമ്പിൾ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു. തുടർന്നാണ് ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയത്.

മുട്ടയെത്തിച്ച അയർക്കുന്നം, സംക്രാന്തി എന്നിവിടങ്ങളിലെയും കോട്ടയം നഗരത്തിലെയും ഓരോ കടകൾ വീതം അടപ്പിച്ചു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിഭാഗം വിലയിരുത്തുന്നു. ജില്ലയിൽ നിയന്ത്രിത മേഖലകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ആറ് പേരാണ് കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!