സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടുത്ത ബുധനാഴ്ച മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടുത്ത ബുധനാഴ്ച മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ മെയ് 13 ബുധനാഴ്ച മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കള്ളു ചെത്തിന് തെങ്ങ് ഒരുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയിലാണ് കള്ളുഷാപ്പുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനമായത്.

അതേസമയം ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും തത്കാലം തുറക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. കേന്ദ്രത്തിന്റെ ഇളവ് പ്രകാരം മദ്യശാലകൾ തുറക്കാൻ എക്‌സൈസ്് വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് ഇത് തിരുത്തുകയായിരുന്നു

മറ്റ് സംസ്ഥാനങ്ങളിൽ മദ്യഷാപ്പുകൾ തുറന്നപ്പോൾ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലമൊക്കെ മറന്നായിരുന്നു ആളുകൾ തടിച്ചു കൂടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് തത്കാലം മദ്യഷാപ്പുകൾ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ ഇന്ന് രോഗമുക്തി നേടുകയും ചെയ്തിരുന്നു. 502 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 30 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രോഗമുക്തി നേടിയവരിൽ കോട്ടയത്ത് ആറ് പേരും ഒരാൾ പത്തനംതിട്ടയിലുമാണ്.

Share this story