അതിഥി തൊഴിലാളികളുമായി കോഴിക്കോട് നിന്ന് ഇന്ന് രണ്ട് ട്രെയിൻ പുറപ്പെടും

അതിഥി തൊഴിലാളികളുമായി കോഴിക്കോട് നിന്ന് ഇന്ന് രണ്ട് ട്രെയിൻ പുറപ്പെടും

അതിഥി തൊഴിലാളികളുമായി കോഴിക്കോട് നിന്ന് ഇന്ന് രണ്ട് ട്രെയിൻ പുറപ്പെടും. ബീഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് ട്രെയിനുകൾ പുറപ്പെടുന്നത്. ബീഹാറിലെ കത്തിയഹാറിലേക്കും ഭോപ്പാലിലേക്കുമാണ് വണ്ടികൾ

കത്തിയഹാറിലേക്ക് വൈകുന്നേരം അഞ്ച് മണിക്കും ഭോപ്പാലിലേക്കുള്ള ട്രെയിൻ രാത്രി എട്ട് മണിക്കും പുറപ്പെടും. താമരശ്ശേരിയിൽ നിന്നുള്ള 1197 പേരുമായാണ് ബീഹാറിലേക്ക് ട്രെയിൻ പോകുന്നത്. കോഴിക്കോട് നിന്നുള്ള 402 പേരും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുമായാണ് ഭോപ്പാലിലേക്ക് ട്രെയിൻ പോകുന്നത്.

ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിൽ പോകാനാകാതെ മലപ്പുറത്ത് കഴിയുകയായിരുന്ന അതിഥി തൊഴിലാളികളുടെ രണ്ടാമത്തെ സംഘമാണ് ഇന്ന് പോകുന്നത്. മധ്യപ്രദേശിലേക്കുള്ള 368 തൊഴിലാളികളെ കെ എസ് ആർ ടി സി ബസുകളിലായി റെയിൽവേ സ്റ്റേഷനിലെത്തിച്ചു.

ഇവരുടെ പരിശോധന പൂർത്തിയാക്കി ഭക്ഷണമടക്കം നൽകിയാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.

Share this story