പ്രവാസികളുമായുള്ള ആദ്യ വിമാനം അബൂദാബിയിൽ നിന്ന് പുറപ്പെട്ടു; കൊച്ചിയിൽ 9.40ന് എത്തും

പ്രവാസികളുമായുള്ള ആദ്യ വിമാനം അബൂദാബിയിൽ നിന്ന് പുറപ്പെട്ടു; കൊച്ചിയിൽ 9.40ന് എത്തും

പ്രവാസികളുമായുള്ള ആദ്യ വിമാനം അബൂദാബിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ സമയം 7 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

കൊവിഡ് റാപിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. നെടുമ്പാശ്ശേരിയിൽ 9.40നാണ് വിമാനം എത്തിച്ചേരുക.

വിമാനമിറങ്ങുന്ന പ്രവാസികൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്. ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിൽ സജ്ജീകരിച്ചിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കെ എസ് ആർ ടി സി ബസുകളിൽ മാറ്റും.

ദുബൈയിൽ നിന്ന് കരിപ്പൂരിലേക്കുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാത്രി 7.30ഓടെ പുറപ്പെടും. ഇത് രാത്രി 10.40ന് കരിപ്പൂരിൽ ലാൻഡ് ചെയ്യും. 189 യാത്രക്കാരാണ് ഈ വിമാനത്തിൽ തിരിച്ചെത്തുന്നത്.

Share this story