കരിപ്പൂരിൽ വിമാനമെത്തുന്നത് രാത്രി 10.30ന്‌; എത്തുന്നത് ഒമ്പത് ജില്ലകളിൽ ഉള്ളവർ

കരിപ്പൂരിൽ വിമാനമെത്തുന്നത് രാത്രി 10.30ന്‌; എത്തുന്നത് ഒമ്പത് ജില്ലകളിൽ ഉള്ളവർ

പ്രവാസികളുമായി ദുബൈയിൽ നിന്ന് കരിപ്പൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന് രാത്രി 10.30യോടെ ലാൻഡ് ചെയ്യും. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 189 പേരാണ് തിരികെ വരുന്നത്. 9 ജില്ലയിൽ നിന്നുള്ളവരാണ് ഇവർ.

189 പേരിൽ 82 പേരും മലപ്പുറത്ത് നിന്നാണ്. കോഴിക്കോട് സ്വദേശികളായ 70 പേരും വയനാട് 15, പാലക്കാട് 8, കണ്ണൂർ 6, കാസർകോട് 4, കോട്ടയം 1, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് മറ്റ് ജില്ലക്കാരുടെ കണക്കുകൾ.

മറ്റ് ജില്ലകളിലേക്കുള്ളവരിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ടാക്‌സി വാഹനങ്ങളിലോ കെ എസ് ആർ ടി സി ബസുകളിലോ അതാത് ജില്ലാ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകിയ ശേഷം കൊണ്ടുപോകും.

ഇന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിൽ 179 പേരാണുള്ളത്. ഇതിൽ 23 പേർ മലപ്പുറം സ്വദേശികളാണ്.

Share this story