രണ്ടാം സംഘം കരിപ്പൂരിലെത്തി; പരിശോധനകൾക്ക് ശേഷം ക്വാറന്റീനിലേക്ക്

രണ്ടാം സംഘം കരിപ്പൂരിലെത്തി; പരിശോധനകൾക്ക് ശേഷം ക്വാറന്റീനിലേക്ക്

പ്രവാസികളുടെ രണ്ടാം സംഘം കരിപ്പൂരിലെത്തി. 182 യാത്രക്കാരുമായാണ് ദുബായിൽ നിന്നും വിമാനം കരിപ്പൂരിൽ എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്നത് പ്രകാരം 189 യാത്രക്കാരുമായി വിമാനം എത്തുമെന്നായിരുന്നു. എന്നാൽ, പിന്നീട് 182 യാത്രക്കാരെ ഉൾപ്പെടുത്തി വിമാനം യാത്ര തിരിക്കുകയായിരുന്നു. ഇതിൽ 177 പേർ മുതിർന്നവരും അഞ്ച് പേർ കുഞ്ഞുങ്ങളുമാണ്.

കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷ മുൻ നിർത്തി 10 എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ യാത്രക്കാർ വിമാനത്തിലുണ്ട്. ഇവരെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിന് 13 കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ 30 ൽ അധികം ക്യാബുകളും ആംബുലൻസും പ്രവാസി മലയാളികളുടെ യാത്രക്കായി സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് പ്രധാനമായും ഗർഭിണികളെയും മെഡിക്കൽ എമർജൻസിയിലെത്തുന്ന 51 പേർക്കും വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.

മുഴുവൻ യാത്രക്കാരെയും ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി നിശ്ചയിക്കപ്പെട്ട വാഹനങ്ങളിൽ ക്വാറന്റീൻ സെന്ററുകളിലേക്കും വീടുകളിൽ ക്വാന്റീനിലേക്കും അയക്കും.

Share this story