നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പയ്യന്നൂർ രാമന്തളിയിലെ അതിഥി തൊഴിലാളികൾക്കെതിരെ കേസ്

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പയ്യന്നൂർ രാമന്തളിയിലെ അതിഥി തൊഴിലാളികൾക്കെതിരെ കേസ്

പയ്യന്നൂർ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ കേസ്. കരാറുകാരടനക്കം തമിഴ്‌നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികളുടെ പേരിലാണ് കേസ്. പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും കേസെടുത്തിട്ടുണ്ട്

രാമന്തളി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്. കലാപത്തിന് പ്രേരണ നടത്തിയതെന്നതടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുപ്പതോളം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പണമില്ലാതായതോടെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് കരാറുകാരൻ പറയുന്നു. പഞ്ചായത്തുകാരോട് പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഭക്ഷണത്തിന്റെ കാര്യം ഇവർ ഉന്നയിച്ചിരുന്നില്ലെന്നും നാട്ടിലേക്ക് പോകണമെന്നത് മാത്രമായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടതെന്നും പഞ്ചായത്ത് വിശദീകരിക്കുന്നു.

Share this story