ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നാടിന് ആപത്ത്

ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നാടിന് ആപത്ത്

ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകിയതിനെ വർഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

സംഘ്പരിവാറും സമാന ചിന്താഗതിയുള്ള കോൺഗ്രസ് പ്രവർത്തകരുമാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കാര്യമായി സംഭാവനകൾ നൽകുന്ന സ്ഥിതിയാണ് പൊതുവെയുള്ളത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇത്തരത്തിൽ സംഭാവന നൽകുന്നുണ്ട്.

സംഭാവനകൾ നൽകുന്നതിനെ വർഗീയവത്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇത്തരം നടപടികൾ അപലപനീയമാണ്. ഇതെല്ലാം പൊതുസമൂഹം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story