ലോക്ക് ഡൗൺ ലംഘിച്ച് 100ലേറെ പേർ ചേർന്ന് ക്ഷേത്രത്തിൽ ഭാഗവതപരായണം; ബിജെപി നേതാവ് അടക്കം അഞ്ച് പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് 100ലേറെ പേർ ചേർന്ന് ക്ഷേത്രത്തിൽ ഭാഗവതപരായണം; ബിജെപി നേതാവ് അടക്കം അഞ്ച് പേർ അറസ്റ്റിൽ

തൃശ്ശൂർ പാഴിയോട്ടുമുറി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പരായാണം. നൂറിലേറെ പേർ ചേർന്നാണ് ഭാഗവതപരായണം നടത്തിയത്. സ്ത്രീകളും കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

ആർ എസ് എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആളെക്കൂട്ടി പരിപാടി നടത്തിയത്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോലീസിനെ കണ്ടതോടെ ഭക്തിയൊക്കെ ഒഴിവാക്കി ആളുകൾ ചിതറിയോടുകയായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ലെന്നാണ് വിവരം. ദിവസവും ഇവിടെ ദർശനത്തിന് വിശ്വാസികളെത്തിയിരുന്നു.

Share this story