കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തരയാണ് മരിച്ചത്. ഭർത്താവിനും മകനുമൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

രാവിലെ ഉത്തരയെ വിളിച്ചിട്ടും എഴുന്നേൽക്കാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റത് അറിഞ്ഞത്. വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്തു.

യുവതിക്കൊപ്പമുണ്ടായിരുന്ന മകനും ഭർത്താവും പാമ്പുകടിയേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഒരു മാസം മുമ്പ് ഭർത്താവിന്റെ വീട്ടിൽ വെച്ചും ഉത്തരക്ക് പാമ്പുകടിയേറ്റിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം വീട്ടിൽ ചികിത്സ തുടരവെയാണ് അടുത്ത അപകടം.

Share this story