അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാർ വരകംമ്പാടി സ്വദേശി കാർത്തിക്കാണ് മരിച്ചത്. 23 വയസ്സായിരുന്നു. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതാണ് യുവാവ്

കോയമ്പത്തൂരിൽ നിന്ന് ഏഴംഗ സംഘത്തോടൊപ്പമാണ് ഇയാൾ അട്ടപ്പാടി ഊരിലെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്നു. പനിയെ കലശലായതിനെ തുടർന്ന് വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രോഗം കൂടിയതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കാർത്തിക്കിന് കൊവിഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ ബന്ധുക്കളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Share this story