ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറം ജില്ലക്കാർ; ഒപ്പമെത്തിയ യാത്രക്കാരും നിരീക്ഷണത്തിൽ

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറം ജില്ലക്കാർ; ഒപ്പമെത്തിയ യാത്രക്കാരും നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറം ജില്ലക്കാർ. മെയ് 7ന് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും വന്ന വിമാനത്തിലുണ്ടായിരുന്നവരാണിത്. കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ, എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരൻ എന്നിവർക്കാണ് രോഗബാധ

ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസോലേഷനിലാണ്. കരിപ്പൂരിൽ മേയ് ഏഴിന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനാണ് ചാപ്പനങ്ങാടി സ്വദേശി. ദുബൈ അജ്മാനിൽ സ്വകാര്യ കമ്പനിയിൽ പിആർഒ ആണ്

നടുവട്ടം സ്വദേശി മേയ് ഏഴിന് അബൂദബിയിൽ നിന്നും വന്ന വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. വിമാനത്തിൽ ഇവരോടൊപ്പം എത്തിയവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലും ആരോഗ്യജാഗ്രത ഉറപ്പാക്കി നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Share this story