പ്രതിപക്ഷ ആക്ഷേപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ കോൺഗ്രസ് നാട്ടിലെത്തിക്കുമെന്നും കെ മുരളീധരൻ

പ്രതിപക്ഷ ആക്ഷേപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ കോൺഗ്രസ് നാട്ടിലെത്തിക്കുമെന്നും കെ മുരളീധരൻ

കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ റിയാലിറ്റി ഷോ നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് സൗകര്യങ്ങൾ പോലും സർക്കാർ ഒരുക്കിയിട്ടില്ല. ഇവരെ പാർപ്പിക്കാൻ പോലും സൗകര്യമില്ലെന്ന് കോൺഗ്രസ് നേതാവ് ആരോപിക്കുന്നു

ഗൾഫിൽ നിന്ന് മലയാളികളെ കൊണ്ടുവരാൻ സാധിച്ചത് എല്ലാവരുടെയും ശ്രമം കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ിന് മലയാളികളെ എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സർക്കാരിന് കഴിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വന്തം പണം ഉപയോഗിച്ച് കോൺഗ്രസ് നാട്ടിലെത്തിക്കും. ഇതിന് മുഖ്യമന്ത്രി അനുമതി നൽകിയാൽ മതിയെന്നും മുരളീധരൻ പറഞ്ഞു

കൊവിഡ് മരണം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ചികിത്സിച്ചയാൾ മരിച്ചപ്പോൾ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു

Share this story