പ്രവാസികളുടെ മടങ്ങിയെത്തൽ തുടരുന്നു; മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി ഇന്നെത്തും

പ്രവാസികളുടെ മടങ്ങിയെത്തൽ തുടരുന്നു; മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി ഇന്നെത്തും

പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിലെത്തും. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മൂന്ന് വിമാനങ്ങളും എത്തിച്ചേരുന്നത്. മസ്‌കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ

മസ്‌കറ്റിൽ നിന്നുള്ള വിമാനം 8.50ന് എത്തിച്ചേരും. കുവൈറ്റിൽ നിന്നുള്ള വിമാനം രാത്രി 9.15നും ദോഹയിൽ നിന്നുള്ളത് പുലർച്ചെ 1.30നും എത്തിച്ചേരും. നാളെ രാത്രി തിരുവനന്തപുരത്തും ദോഹയിൽ നിന്നുള്ള വിമാനം എത്തുന്നുണ്ട്. നാളെ രാത്രി 10.45നാണ് വിമാനം എത്തിച്ചേരുക

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി ജില്ലകളിൽ നിന്നുള്ളവരാണ് ഈ വിമാനത്തിലുണ്ടാകുക. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ദോഹയിൽ എത്തി അവിടെ നിന്നുമാണ് തിരികെ തിരുവനന്തപുരത്തേക്ക് എത്തുന്നത്.

ഇന്നലെ സൗദിയിൽ നിന്നും ബഹ്‌റൈനിൽ നിന്നും ഓരോ വിമാനങ്ങൾ വീതം സംസ്ഥാനത്ത് എത്തിയിരുന്നു. 177 പേരുമായി ബഹ്‌റൈനിൽ നിന്നുള്ള വിമാനം രാത്രി 11.25നാണ് എത്തിയത്. സൗദിയിൽ നിന്നുള്ള വിമാനം കരിപ്പൂരിലുമിറങ്ങി. 152 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

Share this story