മലയാളികളെ തിരികെയെത്തിക്കാൻ മുഖ്യമന്ത്രി കുറച്ചുകൂടി താത്പര്യം കാണിക്കണം; കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കണമെന്നും ചെന്നിത്തല

മലയാളികളെ തിരികെയെത്തിക്കാൻ മുഖ്യമന്ത്രി കുറച്ചുകൂടി താത്പര്യം കാണിക്കണം; കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കണമെന്നും ചെന്നിത്തല

ലോക്ക് ഡൗണിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കാൻ സർക്കാർ കുറച്ചുകൂടി താത്പര്യം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് പുറത്ത് കഷ്ടപ്പെടുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾക്ക് വേഗത കൂട്ടണം. ട്രെയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

കെ എസ് ആർ ടി സി ബസുകളിൽ മലയാളികളെ തിരിച്ചെത്തിക്കുന്നതിനെ പറ്റി സർക്കാർ ആലോചിക്കണം. ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമൊക്കെ കെഎസ്ആർടിസി ബസുകൾ അയച്ചാൽ മലയാളികളെ നാട്ടിലെത്തിക്കാൻ സാധിക്കും. ഗുരുതരമായ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം

മറ്റ് സംസ്ഥാനങ്ങളിൽ ഇരുന്നൂറും മുന്നൂറും ബസുകൾ ഓടിച്ച് അവരവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോൾ ഒരു കെ എസ് ആർ ടി സി ബസ് പോലും ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല. അടിയന്തരമായി പാസുകളുടെ വിതരണം പുനരാരംഭിക്കണം. ആവശ്യപ്പെടുന്നവർക്കെല്ലാം പാസുകൾ നൽകണം

നുറുകണക്കിന് ആളുകൾ അതിർത്തികളിൽ കാത്തുകിടക്കുകയാണ്. തീരുമാനമെടുക്കാനുള്ള ഉദ്യോഗസ്ഥരൊന്നും അതിർത്തയിലില്ല. കൂടാതെ ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിർത്തികൾ സന്ദർശിച്ചിട്ടില്ല. ദേവസ്വങ്ങൾ പ്രയാസപ്പെടുന്ന സമയത്ത് ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്ന് സമ്മർദം ചെലുത്തി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് അടപ്പിച്ച രീതി നല്ലതല്ലെന്നും ചെന്നിത്തല ആരോപിച്ചു.

Share this story