ഖത്തർ സർക്കാർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ട വിമാനം റദ്ദാക്കി

ഖത്തർ സർക്കാർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ട വിമാനം റദ്ദാക്കി

ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് പ്രവാസികളുമായി പുറപ്പെടാനിരുന്ന വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിന് ഖത്തർ അനുമതി നൽകാത്തതിനെ തുടർന്നാണ് നടപടി

പ്രവാസികൾ വിമാനത്താവളത്തിൽ യാത്രക്കായി ഒരുങ്ങി എത്തിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ദോഹയിൽ ഇറങ്ങാൻ വിമാനത്തിന് അനുമതി നൽകാതിരിക്കുകയായിരുന്നു. 182 യാത്രക്കാരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചുവരേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് വേണ്ടിയിരുന്ന ഏക വിമാനവും ഇതായിരുന്നു

ദോഹയിൽ നിന്നും വരേണ്ട രണ്ടാമത്തെ വിമാനമായിരുന്നുവിത്. ദോഹയിൽ നിന്നും വൈകുന്നേരം ആറരയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിക്കാൻ സമയം തീരുമാനിച്ചിരുന്നത്. ഗർഭിണികളും രോഗികളും തൊഴിൽ നഷ്ടമായവരും വിമാനത്താവളത്തിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇവരുടെ മടക്കം ഇനി എന്നുണ്ടാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. എന്താണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമല്ല.

Share this story