സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അത്യാവശ്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. കൊവിഡ് പ്രതിരോധത്തിലുള്ള സന്നദ്ധ പ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങാം.

ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ട്. കൂടാതെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ടവക്കും പ്രവർത്തിക്കാം

ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും അനുവദിനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. മറ്റ് അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരിയുടെയോ പോലീസിന്റെയോ പാസുമായി മാത്രം സഞ്ചരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story