ഒടുവിൽ കാസർകോടും കൊവിഡ് മുക്തമായി; അവസാന രോഗിയും ആശുപത്രി വിട്ടു

ഒടുവിൽ കാസർകോടും കൊവിഡ് മുക്തമായി; അവസാന രോഗിയും ആശുപത്രി വിട്ടു

കാസർകോട് ജില്ല കൊവിഡ് മുക്തമായി. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം വി രാംദാസ് അറിയിച്ചു. കേരളത്തിലെ രോഗികളുടെ മൂന്നിലൊന്നും കാസർകോട് ജില്ലയിൽ നിന്നായിരുന്നു.

178 രോഗികളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 100 ശതമാനം ആളുകളെയും ചികിത്സിച്ച് രോഗമുക്തി നേടിയെന്ന അപൂർവ നേട്ടവും ജില്ല കൈവരിച്ചതായി ഡിഎംഒ അറിയിച്ചു. കാസർകോട് കൂടി കൊവിഡ് മുക്തമായതോടെ രോഗികളില്ലാത്ത ജില്ലകളുടെ എണ്ണം എട്ടായി

കാസർകോട്, ആലപ്പുഴ, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ഇടുക്കി ജില്ലകളാണ് നിലവിൽ കൊവിഡ് മുക്തമായത്. 16 പേരാണ് ഇനി കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ 505 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 486 പേർ രോഗമുക്തരായി. മൂന്ന് പേർ മരിച്ചു

Share this story