രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു; ഒരുക്കങ്ങൾ തുടങ്ങി

രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു; ഒരുക്കങ്ങൾ തുടങ്ങി

രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. മെയ് പന്ത്രണ്ട് മുതൽ ട്രെയിനുകൾ ഓടിതുടങ്ങും. ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

 

ആദ്യ ദിവസം പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. നാളെ വൈകീട്ട് നാല് മണി മുതൽ ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കില്ല. ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശനം നൽകുക. മാസ്‌ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായിരിക്കും. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല.

തിരുവനന്തപുരം, അഗർത്തല, ഹൗറ, പാട്‌ന, വിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, മഡ്‌ഗോഡ്, ജമ്മുദാവി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടക്കുക. ഇത് വിജയകരമാണെങ്കിൽ മറ്റ് സ്ഥലങ്ങളിലേയ്ക്കും സർവീസ് പുനഃരാരംഭിക്കും. ഒന്നര മാസങ്ങൾക്ക് ശേഷമാണ് ട്രെയിൻ സർവീസുകൾ പഴയ രീതിയിലേയ്ക്ക് മാറുന്നത്.

Share this story