പ്രവാസികളുമായി കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ; ബഹ്‌റൈൻ-കോഴിക്കോട്, ദുബൈ-കൊച്ചി

പ്രവാസികളുമായി കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ; ബഹ്‌റൈൻ-കോഴിക്കോട്, ദുബൈ-കൊച്ചി

പ്രവാസികളുമായി ഇന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങൾ കൂടി ഗൾഫിൽ നിന്നെത്തും. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽ നിന്ന് കോഴിക്കോടേക്കുമാണ് വിമാനങ്ങൾ. ദുബൈയിൽ നിന്നുള്ള വിമാനത്തിൽ 177 യാത്രക്കാരാണുണ്ടാകുക. ഉച്ചയ്ക്ക് 1.15ന് വിമാനം പുറപ്പെടും

ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിൽ 180 മുതിർന്നവരും നാല് കുട്ടികളുമുണ്ടാകും. വൈകുന്നേരം നാലരക്ക് വിമാനം പുറപ്പെടും. രാത്രി 11.30ന് വിമാനം കോഴിക്കോട് എത്തിച്ചേരും. യാത്രക്കാർക്കുള്ള ടിക്കറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ് യാത്രക്ക് അനുമതി ലഭിച്ചവരിൽ ഭൂരിഭാഗവും

ആദ്യ ഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് ബഹ്‌റൈനിൽ നിന്നും അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 13,000ത്തിലധികം പേരാണ് ബഹ്‌റൈനിൽ നിന്നും തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും വിമാനമുണ്ട്.

Share this story