വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണം; കൂടത്തായി പ്രതി ജോളിയുടെ അപേക്ഷ

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണം; കൂടത്തായി പ്രതി ജോളിയുടെ അപേക്ഷ

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജയിൽ നിന്ന് വിടണമെന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജോളി അപേക്ഷ നൽകിയത്

കൊവിഡ് പശ്ചാത്തലത്തിൽ തടവുകാർക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അർഹതയുണ്ടെന്ന് അപേക്ഷയിൽ ജോളി പറയുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ താത്പര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജോളി കോടതിയിൽ അപേക്ഷ നൽകിയത്.

അതേസമയം ജോളിയുടെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ആറ് കൊലപാതക കേസിൽ പ്രതിയായ ജോളിയെ വീട്ടിലേക്ക് പറഞ്ഞയക്കുന്നത് പ്രത്യാഘാതം സൃഷ്ടിക്കും. ജോളിക്ക് അനുമതി നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായിയിലെ കൊലപാതക പരമ്പര.

Share this story