സ്‌റ്റോപ്പുകൾ വെട്ടിക്കുറച്ചു; തിരുവനന്തപുരത്തേക്കുള്ള തീവണ്ടിക്ക് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം

സ്‌റ്റോപ്പുകൾ വെട്ടിക്കുറച്ചു; തിരുവനന്തപുരത്തേക്കുള്ള തീവണ്ടിക്ക് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച പുറപ്പെടുന്ന ട്രെയിന് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം. കോഴിക്കോടും എറണാകുളവും മാത്രമാണ് ട്രെയിൻ ഇടയ്ക്ക് നിർത്തുക. നേരത്തെ ഒമ്പത് സ്റ്റോപ്പുകൾ കേരളത്തിലുണ്ടാകുമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്.

കൊങ്കൺ വഴിയാണ് ട്രെയിൻ വരുന്നത്. ബുധനാഴ്ച ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. ഹസ്രത് നിസാമുദ്ദീനിൽ നിന്ന് ഓപറേറ്റ് ചെയ്തിരുന്ന രാജധാനി എക്‌സ്പ്രസ് ഇത്തവണ ന്യൂഡൽഹിയിൽ നിന്നാകും പുറപ്പെടുക.

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകൾ ഘട്ടംഘട്ടമായി റെയിൽവേ നാളെ മുതലാണ് പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ന്യൂ ഡൽഹിയിൽ നിന്നും 15 നഗരങ്ങളിലേക്കും തിരിച്ച് ഡൽഹിയിലേക്കുമാണ് സർവീസ് നടത്തുക.

ഇന്ന് വൈകുന്നേരം നാല് മണി മുതൽ ഐആർസിടിസി വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ശാരീരിക പരിശോധനകൾക്ക് ശേഷമാകും ട്രെയിനിലേക്ക് ആളുകളെ കയറ്റുക

Share this story