വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയൽ സ്വദേശിയാണ് അറസ്റ്റിലായത്. അമ്പലവയലിൽ ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇതുകൂടാതെ കഴിഞ്ഞ നാല് വർഷമായി എടവണ്ണയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് താമസിച്ചു വരികയാണ് പ്രതി

രണ്ടാം വിവാഹത്തിൽ ഇയാൾ മൂന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പോക്‌സോ വകുപ്പ് ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ബി സിബിൻ, സബ് ഇൻസ്‌പെക്ടർ വി വിജയരാജൻ, എഎസ്‌ഐ സുരേഷ്‌കുമാർ, സിപിഒമാരായ പി മോഹിനി, സുഭാഷ്, കെ ടി ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share this story