സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് ബാധ; കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് ബാധ; കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

32 പേരില്‍ 22 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നാണ്. ചെന്നൈയില്‍ നിന്നുവന്ന ആറ് പേര്‍, മഹാരാഷ്ട്രയില്‍ നിന്നുവന്ന ആറ് പേര്‍, ഡല്‍ഹിയില്‍ നിന്ന് 2 പേര്‍, വിദേശത്ത് നിന്നുവന്ന 11 പേര്‍ എന്നിങ്ങനെയാണ് കേരളത്തിന് പുറത്തു നിന്നും വന്നവരുടെ കണക്ക്

സമ്പര്‍ക്കത്തൂലടെ വൈറസ് ബാധിച്ചത് 9 പേര്‍ക്കാണ്. ഇതില്‍ ആറ് പേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ചെന്നൈയില്‍ പോയി വന്ന വയനാട്ടിലെ ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്ന് പേര്‍, സഹഡ്രൈവറുടെ മകന്‍, സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് രണ്ട് പേര്‍ എന്നിങ്ങനെയാണ് രോഗബാധ

വയനാട്ടിന് പുറത്ത് മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് ഗള്‍ഫില്‍ നിന്നും വന്നവരുടെ ബന്ധുക്കളാണ്. സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ഈയാഴ്ച മുതല്‍ കൂടുതല്‍ പേര്‍ നാട്ടിലെത്തും. രോഗബാധിത മേഖലകളില്‍ നിന്ന് വരുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിച്ച് നിര്‍ത്തുക, സമൂഹ വ്യാപനത്തെ ചെറുക്കുക എന്നിവയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story