ക്വാറന്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്ക് സർക്കാരിന്റെ നിർദേശം

ക്വാറന്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്ക് സർക്കാരിന്റെ നിർദേശം

പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്ന് മലയാളികളും മടങ്ങി വരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കലക്ടർമാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു. മുറികളുടെ എണ്ണമടക്കം ആവശ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് കലക്ടർമാർ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അറിയിക്കണം. മുറികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിയ ചിലർക്ക് മുറികൾ ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റവന്യു സെക്രട്ടറിയാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയത്.

Share this story