കെഎസ്ആർടിസി സൗകര്യം മറ്റ് സർക്കാർ ജീവനക്കാർക്കും; സർക്കാർ ഉത്തരവിറക്കി

കെഎസ്ആർടിസി സൗകര്യം മറ്റ് സർക്കാർ ജീവനക്കാർക്കും; സർക്കാർ ഉത്തരവിറക്കി

സെക്രട്ടറിയേറ്റ് ജീവനക്കാർക്കായുള്ള സർവീസിന് പിന്നാലെ മറ്റ് സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും കെഎസ്ആർടിസി സർവീസ്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങൾ, സിവിൽ സ്റ്റേഷനുകൾ, കളക്ടറേറ്റുകൾ, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ് ഉണ്ടാകും. പൊതുഗതാഗത സംവിധാനത്തിന്റെ അഭാവം മൂലം ഓഫീസുകളിലെത്താൻ കഴിയുന്നില്ലെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാരുടെ എണ്ണം നിശ്ചയിച്ച്, റൂട്ട് മാപ്പ് തയ്യാറാക്കി, ശാരീരിക അകലം പാലിക്കണമെന്ന വ്യവസ്ഥയിൽ കോൺട്രാക്ട് ക്യാരേജുകളായി സർവീസുകൾ ആരംഭിക്കാനാണ് അനുമതി. ലോക്ക് ഡൗൺ കഴിയുന്നത് വരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുക.

Share this story