ജില്ലകൾക്കുള്ളിൽ ബസ് സർവീസുകൾ ആരംഭിക്കണം, സംസ്ഥാനത്തിനകത്ത് പാസഞ്ചർ ട്രെയിൻ സർവീസും; നിർദേശങ്ങൾ കേന്ദ്രത്തിന് നൽകുമെന്ന് മുഖ്യമന്ത്രി

ജില്ലകൾക്കുള്ളിൽ ബസ് സർവീസുകൾ ആരംഭിക്കണം, സംസ്ഥാനത്തിനകത്ത് പാസഞ്ചർ ട്രെയിൻ സർവീസും; നിർദേശങ്ങൾ കേന്ദ്രത്തിന് നൽകുമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിർദേശങ്ങൾ കേന്ദ്രസർക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ല വിട്ടുള്ള ബസ് സർവീസുകളും അന്തർ സംസ്ഥാന ട്രെയിൻ സർവീസുകളും തുടങ്ങാൻ സമയമായില്ലെന്നും കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പതിനഞ്ചാം തീയതിക്കുള്ളിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലകൾക്കുള്ളിൽ ബസ് സർവീസുകൾ പുനരാരംഭിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും

സംസ്ഥാനത്തിനുള്ളിൽ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെടും. കർശന സുരക്ഷയോടെ മെട്രോ ട്രെയിൻ സർവീസും പുനരാരംഭിക്കാൻ ആവശ്യപ്പെടും. മുംബൈ, അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി നോൺ സ്‌റ്റോപ്പ് ട്രെയിൻ സർവീസ് തുടങ്ങണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

Share this story