കീം പരീക്ഷകൾ ജൂലൈ 16ന്; സ്‌കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകളും ആരംഭിക്കും

കീം പരീക്ഷകൾ ജൂലൈ 16ന്; സ്‌കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകളും ആരംഭിക്കും

സംസ്ഥാനത്തെ സ്‌കൂളുകളിൽ ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കേരളാ എൻജിനീയറിംഗ് ആർക്കിടെക്ച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകളായ കീം ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

സ്‌കൂളുകളിൽ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. സാധാരണ നിലയിലുള്ള പ്രവർത്തനം പിന്നീട് തീരുമാനിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടനെ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രങ്ങൾ മാറ്രാൻ ഒരവസം കൂടി ജൂൺ മാസത്തിൽ നൽകും. എൽ എൽ ബി അഞ്ചാം വർഷ പരീക്ഷ ജൂൺ 13, 14 തീയതികളിലും എംബിഎ പരീക്ഷ ജൂൺ 21നും എംസിഎ പരീക്, ജൂലൈ 4നും ഓൺലൈനായി നടത്തും

Share this story