ഇന്നലെ എത്തിയ പ്രവാസികളിൽ ആറ് പേർക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ എത്തിയ പ്രവാസികളിൽ ആറ് പേർക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

ഗൾഫിൽ നിന്നും ഇന്നലെ എത്തിയ പ്രവാസികളിൽ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം. തിങ്കളാഴച രാത്രി എത്തിയവരിലാണ് രോഗലക്ഷണം കണ്ടത്. ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്കും ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരിപ്പൂരിൽ രോഗലക്ഷണം കണ്ട നാല് പേരെ മറ്റ് യാത്രക്കാർക്കൊപ്പം പ്രവേശിപ്പിക്കാതെ റൺവേയിൽ നിന്ന് തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഇതിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. കൊച്ചിയിൽ രോഗലക്ഷണം കണ്ടെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മാറ്റി

അതേസമയം കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച എത്തും. ഇന്ന് രാത്രി ഏഴിന് ഖത്തറിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപരുത്ത് ലാൻഡ് ചെയ്യും.

Share this story