നഴ്‌സസ് ദിനത്തിൽ കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നു

നഴ്‌സസ് ദിനത്തിൽ കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നു

കണ്ണൂർ കൊയിലി ആശുപത്രിയിൽ നഴ്‌സുമാർ സമരം ചെയ്യുന്നു. അറുപതോളം നഴ്‌സുമാരാണ് ആശുപത്രിക്ക് പുറത്തിറങ്ങി പ്രതിഷേധിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും നിർബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം

നഴ്‌സസ് ദിനത്തിലാണ് മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ പ്രതിഷേധിക്കുന്നത്. ഗ്ലാസ്, മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് 19 സുരക്ഷാ ഉപകരണങ്ങൾ സ്വന്തം പൈസക്കാണ് തങ്ങൾ വാങ്ങുന്നത്. ഇത് മാനേജ്‌മെന്റ് വിതരണം ചെയ്യണമെന്നും നഴ്‌സുമാർ ആവശ്യപ്പെടുന്നു

രോഗികൾ കുറവാണെന്ന് പറഞ്ഞ് നിർബന്ധിത അവധി നടപ്പാക്കുന്നത് പിൻവലിക്കണം. ലോക്ക് ഡൗണായതിനാൽ ആശുപത്രിയിൽ എത്താൻ ഗതാഗത സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം നേരത്തെ ധാരണയായതാണെന്ന് മാനേജ്‌മെന്റ് പറയുന്നു.

Share this story