കൊവിഡ് കാലം: സംസ്ഥാനത്ത് ബസ് ചാർജ് താത്കാലികമായി വർധിപ്പിച്ചേക്കും

കൊവിഡ് കാലം: സംസ്ഥാനത്ത് ബസ് ചാർജ് താത്കാലികമായി വർധിപ്പിച്ചേക്കും

മൂന്നാം ഘട്ട ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് ബസ് സർവീസുകൾ ആരംഭിക്കുകയാണെങ്കിൽ ചാർജ് വർധിപ്പിക്കാൻ തീരുമാനം. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തുന്നതിനായാണ് ചാർജ് വർധിപ്പിക്കുന്നത്.

സാമൂഹിക അകലം പാലിച്ച് ബസ് സർവീസ് നടത്തുന്നത് കനത്ത നഷ്ടമാണെന്നും സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ബസുടമകൾ സർക്കാരിനെ ആവർത്തിച്ച് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് താത്കാലികമായി ചാർജ് വർധിപ്പിക്കാൻ തീരുമാനമായത്.

ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ വിലയിരുത്തുന്നു. പൊതുഗതാഗതത്തിന് ഇളവ് ലഭിച്ചാലുടൻ ചാർജ് വർധന സംബന്ധിച്ച് ഉത്തരവിറക്കും. ഒരു സീറ്റിൽ ഒരാൾ എന്ന രീതിയിലുള്ള നിബന്ധനകളാണ് സർക്കാരിനുള്ളത്.

Share this story