വയനാട്ടിലെ ഹോട്ട് സ്‌പോട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ പാർട്ടി; 20 പേർക്കെതിരെ കേസ്

വയനാട്ടിലെ ഹോട്ട് സ്‌പോട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ പാർട്ടി; 20 പേർക്കെതിരെ കേസ്

വയനാട്ടിലെ ഹോട്ട് സ്‌പോട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച ഇരുപത് പേർക്കെതിരെ കേസ്. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. അമ്പലവയൽ പോലീസാണ് 20 പേർക്കെതിരെ കേസെടുത്തത്. തമിഴ്‌നാട് കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ഡ്രൈവർക്കും ചെറുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്.

Share this story