മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിൽ പേജിൽ അശ്ലീല കമന്റ്; അസ്താബ് അൻവർ എന്ന ബേപ്പൂർ സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിൽ പേജിൽ അശ്ലീല കമന്റ്; അസ്താബ് അൻവർ എന്ന ബേപ്പൂർ സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ കമന്റ് ചെയ്ത യുവാവിന്റെ പേരിൽ കേസ്. പ്രവാസിയും ബേപ്പൂർ സ്വദേശിയുമായ മൂഴിക്കലിലെ അസ്താബ് അൻവർ എന്ന 26കാരനെതിരെയാണ് കേസ്. അബൂദബിയിൽ നിന്നാണ് ഇയാൾ അശ്ലീല വാക്കുകൾ പോസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് അശ്ലീല വാക്കുകൾ ഉപയോഗിച്ച ഇയാളെന്നാണ് അറിവ്

തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സൈബർ സെൽ മുഖേന നടത്തിയ അന്വേഷണത്തിലാണ് അശ്ലീല കമന്ററായ അസ്താബ് അൻവറിന്റെ മേൽവിലാസം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി കേസെടുത്തത്.

ചേവായൂർ എസ് ഐക്കാണ് അന്വേഷണച്ചുമതല. അശ്ലീല വീരൻ അസ്താബിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്‌

Share this story