അഞ്ചാം വിവാഹത്തിനൊരുങ്ങവെ നാലാം ഭാര്യ പോലീസുമായി എത്തി; ആലപ്പുഴയിൽ വിവാഹ തട്ടിപ്പു വീരൻ പിടിയിൽ

അഞ്ചാം വിവാഹത്തിനൊരുങ്ങവെ നാലാം ഭാര്യ പോലീസുമായി എത്തി; ആലപ്പുഴയിൽ വിവാഹ തട്ടിപ്പു വീരൻ പിടിയിൽ

ആലപ്പുഴ ഹരിപ്പാട് വിവാഹ തട്ടിപ്പുവീരൻ പിടിയിൽ. കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടിൽ ഖാലിദ് കുട്ടിയാണ് അറസ്റ്റിലായത്. അഞ്ചാം വിവാഹത്തിനൊരുങ്ങവെയാണ് ഇയാൾ പിടിയിലാകുന്നത്.

ബുധനാഴ്ച കരീലക്കുളങ്ങരയിലുള്ള യുവതിയുമായി ഖാലിദ് കുട്ടിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ചാവക്കാട് സ്വദേശിയായ നാലാം ഭാര്യ പോലീസിനെ കൂട്ടി സ്ഥലത്ത് എത്തിയത്. തുടർന്ന് ഖാലിദ് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇതുതന്റെ അഞ്ചാം വിവാഹമാണെന്ന് ഇയാൾ സമ്മതിച്ചു

വിവാഹ സൈറ്റുകൾ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് ഇയാൾ ലക്ഷ്യം വെക്കുന്നത്. ബിസിനസ്സുകാരൻ ആണെന്ന് പറഞ്ഞാണ് ഇയാൾ ചാവക്കാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. യുവതിയുടെ എട്ട് പവൻ ആഭരണവും എഴുപതിനായിരം രൂപയുമായി ഇയാൾ മുങ്ങിയതോടെയാണ് പോലീസിൽ പരാതി എത്തിയത്.

കൊട്ടിയം സ്വദേശിയെയാണ് ഇയാൾ ആദ്യം വിവാഹം ചെയ്തത്. പിന്നീട് പെരിന്തൽമണ്ണയിൽ നിന്ന് വിവാഹം കഴിഞ്ഞു. ഇതിന് ശേഷമാണ് കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നും വിവാഹം കഴിച്ചത്.

Share this story