സർക്കാർ നിർദേശം പാലിക്കാതെ ജാഡ കളിച്ചു നടന്നതിന്റെ ഫലമാണിത്; വയനാട് കലക്ടർക്കെതിരെ എൽ ഡി എഫ്

സർക്കാർ നിർദേശം പാലിക്കാതെ ജാഡ കളിച്ചു നടന്നതിന്റെ ഫലമാണിത്; വയനാട് കലക്ടർക്കെതിരെ എൽ ഡി എഫ്

വയനാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണം ജില്ലാ ഭരണകൂടത്തന്റെ പിടിപ്പുകേടെന്ന് എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ. വാർത്താ സമ്മേളന ജാഡ നടത്തിയതു കൊണ്ട് മാത്രം ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല.

സർക്കാരിന്റെ നിർദേശങ്ങളിൽ നേരിയ അശ്രദ്ധ പോലുമുണ്ടായാൽ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന പോലും വയനാട്ടുകാർ മുഖവിലക്കെടുക്കുന്നില്ല. സർക്കാർ നിർദേശങ്ങളും ഉത്തരവുകളും നൽകുമ്പോൾ അതൊന്നും പാലിക്കാൻ കൂട്ടാക്കാതെ നടന്നാൽ ഭരണമാകില്ല. അതിന്റെ ദുര്യോഗമാണ് വയനാട്ടിൽ അരങ്ങേറുന്നത്.

കേരളത്തിൽ സമൂഹ വ്യാപനമുണ്ടാകുന്നില്ലെന്നത് ആശ്വാസകരമാണ്. കാസർകോടും കണ്ണൂരും പത്തനംതിട്ടയും ഇടുക്കിയും സമൂഹവ്യാപനത്തിൽ നിന്ന് കരകയറിയിട്ടുണ്ട്. എന്നാൽ വയനാട് ജില്ലയിൽ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദു:ഖകരമാണ്. പോലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ലെന്നും കെ വി മോഹനൻ പറയുന്നു.

Share this story