ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല; കേരളത്തിലേക്ക് തിരിച്ചുപോകണമെന്ന് നാട്ടിലെത്തിയ അതിഥി തൊഴിലാളികൾ

ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല; കേരളത്തിലേക്ക് തിരിച്ചുപോകണമെന്ന് നാട്ടിലെത്തിയ അതിഥി തൊഴിലാളികൾ

കേരളത്തിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അതിഥി തൊഴിലാളികൾ. സമരമുൾപ്പെടെ നടത്തി കേരളത്തിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയവരാണ് ഇപ്പോൾ ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. സ്വന്തം നാട്ടിൽ ക്വാറന്റൈൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലർക്കും കേരളത്തിലേക്ക് തന്നെ തിരിച്ചുവരണമെന്ന ആഗ്രഹം ഉടലെടുക്കാൻ കാരണം

ബീഹാറിലേക്ക് മടങ്ങിപ്പോയ തൊഴിലാളികളാണ് കൂടുതലും തിരിച്ചുവരാൻ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിൽ നൂറുകണക്കിന് അപേക്ഷകൾ ഇവർ സമർപ്പിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയ പലർക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കിടക്കാൻ കട്ടിൽ പോലുമില്ലെന്ന് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണം പോലും കൃത്യസമയത്ത് ഇവർക്ക് നൽകുന്നില്ല. വൈദ്യസഹായമോ മരുന്നോ ലഭിക്കുന്നില്ല

ക്വാറന്റൈൻ കാലം കഴിഞ്ഞാൽ എങ്ങനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. കേരളത്തിൽ തങ്ങൾക്ക് കൃത്യമായി ഭക്ഷണവും വൈദ്യപരിശോധയുമൊക്കെ ലഭിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു.

Share this story