രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ, ടി എൻ പ്രതാപൻ തുടങ്ങിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം

രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ, ടി എൻ പ്രതാപൻ തുടങ്ങിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം

വാളയാർ അതിർത്തിയിൽ എത്തിയ മലയാളികൾക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് വെറും രാഷ്ട്രീയക്കളി നടത്തിയ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ക്വാറന്റൈനിൽ പോകണണെന്ന് നിർദേശം. വാളയാർ എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്.

രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠൻ, ടി എൻ പ്രതാപൻ തുടങ്ങിയ എംപിമാരോടും എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരോടുമാണ് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് നിർദേശം

കൊവിഡ് രോഗി എത്തിയ സമയത്ത് വാളയാറിലുണ്ടായിരുന്ന അഞ്ച് ഡി വൈ എസ് പിമാർ, കോയമ്പത്തൂർ ആർ ഡി ഒ ഉൾപ്പെടെ നാനൂറോളം പേർ ക്വാറന്റൈനിലാണ്. അമ്പത് മാധ്യമപ്രവർത്തകരും 100 പോലീസുകാരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

എന്നാൽ സർക്കാർ നിർദേശം പോലും രാഷ്ട്രീയവത്കരിക്കുന്ന പ്രതികരണമാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടാകുന്നത്. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണെന്ന് പ്രകടന സമരം നടത്താനെത്തിയ നേതാക്കൾ പറയുന്നു.

Share this story