സംസ്ഥാനത്ത് സ്‌കൂൾ പ്രവേശന നടപടികൾ മെയ് 18 മുതൽ ആരംഭിക്കും

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശന നടപടികൾ മെയ് 18 മുതൽ ആരംഭിക്കും

സംസ്ഥാനത്ത് അടുത്ത അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നേടാം. ിതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയെഴുതുന്ന എസ് സി, എസ് ടി, മലയോര മേഖലയിൽ താമസിക്കുന്നവർ, തീരദേശ മേഖലയിലെ വിദ്യാർഥികൾ എന്നിവർക്ക് വേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. 20,000 വിദ്യാർഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും

Share this story