രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലിത്, ഉത്തരവാദിത്വത്തോടെ പെരുമാറണം: വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി

രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലിത്, ഉത്തരവാദിത്വത്തോടെ പെരുമാറണം: വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി

വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സംഘടിച്ചെത്തിയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റൈനിലേക്ക് അയക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവർ അങ്ങനെ പെരുമാറണം

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യമല്ലിത്. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്. ഛർദിയും ശാരീരിക അസ്വസ്ഥതയുമുണ്ടായ ചെന്നൈയിൽ നിന്നുവന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അയാളുമായി സമ്പർക്കം പുലർത്തിയ നഴ്‌സുമാരെ ഹോസ്പിറ്റൽ ക്വാറന്റൈനിലും പോലീസുകാരെ ഹോം ക്വാറന്റൈനിലും മാറ്റി.

വാളയാർ ചെക്ക് പോസ്റ്റിൽ ജനങ്ങളെ കടത്തിവിടുന്നതുമായി പ്രശ്‌നം നിലനിന്നിരുന്നു. ജനപ്രതിനിധികളെത്തി അവിടെയുണ്ടായിരുന്നവരുമായി ഇടപെട്ടു. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ചയാളും എട്ട് സഹയാത്രികരും ഹൈ റിസ് പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുന്നു. അവിടെയുണ്ടായിരുന്ന 130 യാത്രക്കാർ, മാധ്യമപ്രവർത്തകർ, പോലീസ്, ജനപ്രതിനിധികൾ, മറ്റ് നാട്ടുകാർ എന്നിവരെ ലോ റിസ്‌ക് കോണ്ടാക്ടിൽ ഉൾപ്പെടുത്തി 14 ദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story