വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റൈനിൽ; മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവർത്തനം നിലച്ചു

വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റൈനിൽ; മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവർത്തനം നിലച്ചു

മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റൈനിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ ജില്ലാ പോലീസ് മേധാവിയുടെ കമാൻഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇയാൾ എസ് പിക്കൊപ്പമുണ്ടായിരുന്നു

മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും നിലച്ചു. പൊതുജനങ്ങളെ പോലീസ് സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നൽകേണ്ടവർ മെയിൽ അയക്കാനോ മറ്റ് പോലീസ് സ്‌റ്റേഷനുകളിൽ നൽകാനോ ആണ് നിർദേശം. ജില്ലാ പോലീസ് മേധാവിക്ക് പുറമെ നിരവധി പോലീസുകാരും ക്വാറന്റൈനിലാണ്.

മാനന്തവാടിയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ അതാത് ഡ്യൂട്ടി പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ആരോഗ്യവകുപ്പിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ സ്‌റ്റേഷൻ അണുവിമുക്തമാക്കും.

Share this story