ആലപ്പുഴയിൽ വീണ്ടും കൊവിഡ്; രോഗബാധ റിപ്പോർട്ട് ചെയ്തത് ഒരു മാസത്തിന് ശേഷം

ആലപ്പുഴയിൽ വീണ്ടും കൊവിഡ്; രോഗബാധ റിപ്പോർട്ട് ചെയ്തത് ഒരു മാസത്തിന് ശേഷം

ഒരു മാസത്തെ ഇടവേളക്ക് ശേഷം ആലപ്പുഴയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 16 പേരിൽ രണ്ട് പേർ ആലപ്പുഴ സ്വദേശികളാണ്.

ഒരാൾ മുംബൈയിൽ നിന്നും മറ്റൊരാൾ ദമാമിൽ നിന്നും വന്നതാണ്. പുറക്കാട് സ്വദേശിയായ യുവാവ് എത്തിയത് മുംബൈയിൽ നിന്നാണ്. തൃക്കുന്നപ്പുഴ സ്വദേശിയായ യുവതി എത്തിയത് ദമാമിൽ നിന്നും. ഇവർ ഗർഭിണി കൂടിയാണ്. ഇരുവരെയും മെഡിക്കൽ കോളജിലേക്ക് മാറ്റി

നവി മുംബൈയിൽ നിന്ന് ഈ മാസം എട്ടിന് കാറിന് റോഡ് മാർഗമാണ് പുറക്കാട് സ്വദേശി വന്നത്. 11ന് ജില്ലയിൽ എത്തി. രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം വന്നവർ നിരീക്ഷണത്തിലാണ്. ദമാമിൽ നിന്ന് കൊച്ചിയിൽ വിമാനമാർഗം എത്തിയ ഗർഭിണി ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും തൃക്കുന്നപ്പുഴ വീട്ടിലെത്തിയത്.

Share this story