എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ്; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ്; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സർവീസ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി നിന്നടക്കം പ്രത്യേക ട്രെയിൻ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

ബംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് നോൺ എ സി ട്രെയിനാക്കി എല്ലാ ദിവസവും സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മെയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളെ ബംഗാളിലേക്ക് അയക്കും. ഇതിനായി 28 ട്രെയിനുകൾ സജ്ജമാക്കും.

ഡൽഹിയിലെ മലയാളി വിദ്യാർഥികൾക്കായി പ്രത്യേക ട്രെയിൻ അനുവദിച്ചു. നോൺ എസി ട്രെയിനിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാനാണ് അനുമതി. ടിക്കറ്റ് ഇവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. ഡൽഹിയിലെ ഹെൽപ് ഡസ്‌ക് വഴി ഇത് ഏകോപിപ്പിക്കും. ഇതിന് വേണ്ടി സാധ്യമായതെല്ലാം സംസ്ഥാനം ചെയ്യും.

Share this story