മന്ത്രി എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകണം; യൂത്ത് കോൺഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

മന്ത്രി എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകണം; യൂത്ത് കോൺഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

മന്ത്രി എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ വക രാഷ്ട്രീയ നാടക പ്രകടന പ്രതിഷേധം. മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടിന് മുന്നിലാണ് ലോക്ക് ഡൗൺ നിർദേശങ്ങളൊക്കെ ലംഘിച്ച് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധം സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി നിരീക്ഷണത്തിൽ പോകണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം മെഡിക്കൽ ബോർഡിന്റെ ശുപാർശ ലഭിച്ചിട്ടില്ലെന്നും ശുപാർശ ലഭിച്ചാൽ അനുസരിക്കുമെന്നും മന്ത്രി അറിയിച്ചു

വാളയാറിൽ പാസില്ലാത്തവരെ കടത്തിവിടാൻ കോൺഗ്രസിന്റെ ചില നേതാക്കൾ കളിച്ച പിൻവാതിൽ രാഷ്ട്രീയം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത്തരത്തിൽ കടത്തിവിട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, അനിൽ അക്കര, വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് അസഹിഷ്ണുത ഉടലെടുത്ത യൂത്ത് കോൺഗ്രസ് മന്ത്രിയും ക്വാറന്റൈനിൽ പോകണമെന്ന പ്രകടന പ്രതിഷേധവുമായി എത്തിയത്.

Share this story