ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്; ഇതുവരെ 65 കേസുകൾ രജിസ്റ്റർ ചെയ്തു

ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്; ഇതുവരെ 65 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പോലീസുകാർ ബൈക്കിൽ പട്രോളിംഗ് നടത്തും.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ നിർദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 53 എണ്ണവും തിരുവനന്തപുരത്താണ്. കാസർകോട് 11 കേസുകളും രജിസ്റ്റർ ചെയ്തു. വിദേശത്ത് നിന്ന് നാല് വിമാനത്താവളങ്ങളിലായി 17 വിമാനങ്ങളാണ് എത്തിയത്. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുമെത്തി. വിദേശത്ത് നിന്ന് 3732 പേർ വന്നു.

റോഡ് മാർഗം കേരളത്തിലെത്താൻ 285880 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 123972 പേർക്ക് പാസ് നൽകി. ചെക്ക് പോസ്റ്റ് വഴി 43151 പേരാണ് സംസ്ഥാനത്ത് എത്തിയത്. ട്രെയിൻ വഴി എത്താൻ 4694 പേർക്ക് പാസ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story