പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്നത് ഇപ്പോൾ ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്നത് ഇപ്പോൾ ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്ന കാര്യം ഇപ്പോൾ ആലോചിക്കാനാകില്ലെനന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

മെയ് 17ന് ലോക്ക് ഡൗൺ അവസാനിച്ച സേഷം വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയ ശേഷമേ ഇക്കാര്യം പരിഗണിക്കാനാകൂ. അതേസമയം അതിഥി തൊഴിലാളികൾക്കായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കാനാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്‌പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ എല്ലാ ആഴ്ചയും പ്രത്യേക ട്രെയിൻ സർവീസുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി കോടതി 19ന് വീണ്ടും പരിഗണിക്കും.

Share this story